കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. യു.കെയിൽ നിന്ന് എത്തിയ ഇവരെ ഇന്നാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. ഇവർക്കായി പൊലീസ് പൊലീസ് അന്വേഷണം തുടങ്ങി.
യു..കെയിൽ നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെയാണ് ഇവർ കടന്നുകളഞ്ഞത്. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. ട്രെയിനിൽ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോൾ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് തെരച്ചിൽ തുടരുകയാണ്