വർക്കല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോരുമൂലം കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പള്ളിക്കൽ പഞ്ചായത്തിൽ കയ്യാങ്കളിയിൽ കലാശിച്ചു.പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം വളരെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും പറഞ്ഞുവിട്ടത്. വർക്കല കഹാറിന്റെ നേതൃത്വത്തിൽ പുതുതായി സംഘടിപ്പിച്ച കെ.സി.വേണുഗോപാൽ ഗ്രൂപ്പ് ആണ് പള്ളിക്കലിലും വർക്കല നിയോജക മണ്ഡലത്തിലും പാർട്ടിയെ വിനാശത്തിലേക്ക് നയിക്കുന്നത് എന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. ഔദ്യോഗിക പക്ഷം എന്ന നിലയിൽ വർക്കല കഹാർ അദ്ദേഹത്തിന്റെ ആജ്ഞാനവർത്തികളെ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ മണ്ഡലം കമ്മിറ്റികൾക്കും നാവായിക്കുളം ബ്ലോക്ക് കമ്മിറ്റിയും രൂപം നൽകിയിരിക്കുന്നത്.മറുവശത്ത് നിന്നും ബി. ആർ. എം. ഷഫീറിനെ പോലുള്ള നേതാക്കളെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന ണ് കെ.സി.വേണു ഗോപാൽ ഗ്രൂപ്പിന്റെ തീരുമാനം.അതിനെതിരെ വളരെക്കാലമായി പ്രതിഷേധം നീറിപ്പുകയുകയായിരുന്നു.ഏറ്റവും ഒടുവിൽ കെ.പി.സി.സി ആഹ്വാനപ്രകാരം പള്ളിക്കലിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ച് വർക്കല കഹാറിനെ ഒഴിവാക്കിയതിന്റെ പ്രതികാരം എന്നോണം മണ്ഡലം പ്രസിഡന്റ് എ. എം. ഫാരി യെ തൽ സ്ഥാനത്തു നിന്നും നീക്കിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പ്രവർത്തകർ പ്രതിഷേധയോഗം ചേരുകയും കൂട്ടത്തോടെ കെ.പി.സി.സി,ഡി.സി.സി കൾക്ക് പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് ജില്ലാതല കോർ കമ്മിറ്റിയിൽ നിന്നും കരകുളം കൃഷ്ണപിള്ള,ശരത്ചന്ദ്രപ്രസാദ്,പി.കെ. വേണുഗോപാൽ എന്നിവരെ പ്രശ്നപരിഹാരത്തിനായി ചുമതലപ്പെടുത്തി.ഇവർ നടത്തിയ അന്വേഷണത്തി നൊടുവിൽപുതുതായി താൽക്കാലിക ചുമതല നൽകിയ മുൻ സി.പി.എം നേതാവ് മുബാറക്കിനെ ചുമതല ഏറ്റെടുക്കുന്നതിൽ നിന്നും വിലക്കിയെങ്കിലും അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ചുമതല ഏറ്റതായി പ്രഖ്യാപിച്ചു.ജില്ലാതലത്തിലെ മൂന്നoഗ സമിതിയിൽ കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പിൽ നിന്നും വർക്കല കഹാറിനെ കൂടി ഉൾപ്പെടുത്താത്ത പക്ഷം യാതൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന് അദ്ദേഹത്തിന്റെ പക്ഷം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെതുടർന്ന് സമവായ ചർച്ചകൾ വഴിമുട്ടി. ഇതോടൊപ്പം 24. 9. 2025ലെ നിയോജകമണ്ഡലം കോർ കമ്മിറ്റി തീരുമാനപ്രകാരമാണ് മണ്ഡലം പ്രസിഡണ്ടിനെ മാറ്റിയതെന്ന് ഡി.സി.സി.പ്രസിഡന്റിന്റെ കത്തിനെതിരെ നിയോജകമണ്ഡലം കോർ കമ്മിറ്റിയിലെ 6 അംഗങ്ങൾ നിഷേധക്കുറുപ്പും നേതൃത്വത്തിനു നൽകിയിരുന്നു.നിലവിൽ വർക്കല നിയോജക മണ്ഡലത്തിൽ കെ.സി.വേണുഗോപാൽ ഗ്രൂപ്പിൽ പെട്ട വർക്കല കഹാർ,പി. എം.ബഷീർ,അഡ്വ. റിഹാസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡണ്ട് അനീഷ് കുമാർ എന്നിവർ ഒഴികെയുള്ള,എ,ഐ ഗ്രൂപ്പുകളും നിഷ്പക്ഷരായ രണ്ടു ഡി.സി.സി ഭാരവാഹികളായ അഡ്വ. ബി. ഷാലിയും പി.വിജയനും ഉൾപ്പെടെ ഒരുഭാഗത്ത് സംഘടിച്ച് വർക്കല കഹാറിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങൾക്കെതിരെ നേതൃത്വത്തിൽ കലാപമുയർത്തിയിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ രഹസ്യമായി മൂതലയിൽ നടത്താൻ ആരംഭിച്ച പ്രതിഷേധ പ്രകടനത്തെ പള്ളിക്കലിൽ നിന്നും നേതാക്കന്മാരെത്തി ചോദ്യം ചെയ്യുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്. വർക്കല കഹാറിനെ പള്ളിക്കലിൽ വഴി തടയുമെന്ന് ചില പ്രവർത്തകരുടെ ഭീഷണി നേരിടുന്നതിനായി അദ്ദേഹം പുതിയ പ്രതിരോധ സേന രൂപീകരിച്ച് മുന്നോട്ടു പോവുകയാണ്. പള്ളിക്കലിൽ ആരംഭിച്ച സംഘർഷം മറ്റു പഞ്ചായത്തുകളിൽ കൂടി വ്യാപിക്കാൻ ഇടയുള്ള തായും ഇങ്ങനെ സംഭവിക്കുന്ന പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തിന്റെ പോലും ഭരണം ലഭിക്കാതെ പോകും എന്നുമുള്ള ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ.നേതൃത്വം അടിയന്തിരമായി ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം.