അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിൽ ഇടിച്ചുകയറി കയറി അപകടത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജാണ് (38) കീഴടങ്ങിയത്.അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ 18 പേരും മലയാളികളാണ്. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ പാലക്കാട്, തൃശൂര്‍, എറാണകുളം എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ മൂന്നരയോടെ, കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാദത്തിൽ ബസ് പൂർണമായും തകർന്നു.
അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ചുവടെ ചേർക്കുന്നു.