അവധിക്കാലം ആകാശത്തിെൻറ അറിവുകൾക്കൊപ്പം ശാസ്ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യം ഉള്ള നമ്മുടെ മക്കൾക്ക് ഇൗ അവധിക്കാലത്ത് ഒരു മികച്ച അവസരം. െഎ.എസ്.ആർ.ഒ ഒരുക്കുന്ന യുവിക എന്ന വേനൽ കാല ക്യാമ്പിലേക്ക് ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന മക്കൾക്ക് ആണ് പെങ്കടുക്കാനാവുക. മെയ് 11 മുതൽ 22 വരെ നടക്കുന്ന ക്യാമ്പിൽ പെങ്കടുക്കാൻ ഇൗ മാസം 24നകം അപേക്ഷിക്കണം.
അഹ്മദാബാദ്, ബാംഗ്ലൂർ, ഷില്ലോങ്, തിരുവനന്തപുരം എന്നീ സെൻററുകളിൽ നടക്കുന്ന ക്യാമ്പിന് പോകുന്നതിന് എ.സി ട്രെയിൻ ടിക്കറ്റ്, താമസ ചെലവ്, ഭക്ഷണം, മറ്റ് വസ്തുക്കൾ ഇവയുടെ ചിലവുകളെല്ലാം െഎ.എസ്.ആർ.ഒ വഹിക്കും.അപ്പൊ ഒരു കൈ നോക്കുകയല്ലേ?
https://www.isro.gov.in/update/22-jan-2020/young-scientist-programme-2020 എന്ന ലിങ്ക് മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കാൻ പറയൂ കുട്ടികളോട്.എട്ടാം ക്ലാസിൽ നല്ല മാർക്കുള്ളവർക്ക്, ജില്ലാ/സംസ്ഥാന കലാ^കായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്ക്, എൻ.സി.സി^സ്കൗട്ട് എന്നിവയിൽ അംഗമായവർക്ക്, പഞ്ചായത്ത്, ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്നവർക്ക് ഒക്കെ മുൻതൂക്കം ലഭിക്കും.കുടുംബ ഗ്രൂപ്പുകളിലും ഷെയർ ചെയ്യു.