ചരിത്ര പ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര പൊങ്കാലയ്ക്ക് പരിസമാപ്തിയായി. 9.45 ന് പണ്ടാരഅടുപ്പിൽ തിരി കൊളുത്തിയ പൊങ്കാലയ്ക്ക് ഒരു ലക്ഷത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു.പൊങ്കാലയ്ക്ക് മുന്നോടിയായി ആഴ്ചകൾക്ക് മുന്നേ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
പൊങ്കാലയുടെ ഭാഗമായി ചിറയിൻകീഴിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വടക്ക് ഭാഗത്തെ വാതിലിൽ കൂടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു കിഴക്ക് ഭാഗത്തെ വാതിലിലൂടെ പുറത്തു പോകുന്ന രീതിയിൽ ക്ഷേത്രത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ചിറയിൻ കീഴ് താലൂക് ഹോസ്പിറ്റൽ, ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടർമാർ അടങ്ങുന്ന സംഘം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 75 ഓളം സംഘടനകളുടെ നേതൃത്വത്തിൽ ദാഹജലവിതരണവുമുണ്ടായി.ആംബുലൻസ് പോലെയുള്ള അത്യാവശ്യ വാഹനങ്ങൾ പ്രേവേശിക്കുന്ന രീതിയിലായിരുന്നു പൊങ്കാല അടുപ്പുകൾ ക്രെമീകരിച്ചിരുന്നത്. പൊങ്കാലയ്ക്ക് പോലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ സേവനം ലഭ്യമാക്കിയിരുന്നു. റെഡ്ക്രോസ് പോലെയുള്ള സന്നദ്ധ സംഘടനകളും കർമനിരതരായിരുന്നു. 12.05 ഓടെ പൊങ്കാല നേദിച്ചു ഭക്തജനങ്ങൾ മടങ്ങി.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ചിറയിന്‍കീഴിലെ ശാര്‍ക്കരദേവി ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം ചരിത്രപ്രധാന്യമുള്ള ആരാധാനാലയമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശാര്‍ക്കര ദേവീക്ഷേത്രം. കാളിയൂട്ട്, മീനഭരണി, പൊങ്കാല എന്നീ മൂന്ന് ഉത്സവങ്ങള്‍ ഓരോ വര്‍ഷവും കൊണ്ടാടാറുണ്ട്. കാളിയൂട്ട് തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ആരംഭിച്ച നാടകരൂപത്തിലുള്ള അനുഷ്ഠാനമാണ്. യുദ്ധം ജയിച്ചാല്‍ ദേവിക്ക് മുന്നില്‍ കാളിയൂട്ട് ചടങ്ങ് നടത്താമെന്ന് നേര്‍ച്ച നേരുകയും ജയിച്ച് വന്നയുടന്‍ ഇത് നടപ്പിലാക്കുകയുമായിരുന്നു. പിന്നീട് എല്ലാ വര്‍ഷവും മുറതെറ്റാതെ കാളിയൂട്ട് ഇവിടെ നടക്കുന്നുണ്ട്. രണ്ടര നൂറ്റാണ്ടായി ഈ അനുഷ്ഠാനം തുടരുന്നു. ഒരു ലക്ഷത്തോളം പേരാണ് ശാര്‍ക്കര പറമ്പിലെ ഈ നാടകീയാനുഷ്ഠത്തിന് സാക്ഷ്യം വഹിക്കുവാന്‍ എത്തുന്നത്. അരലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുന്നതാണ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ പൊങ്കാല. പത്ത് ദിവസം നീണ്ട് നീല്‍ക്കുന്ന മീന ഭരണി മഹോത്സവവും മേഖലയിലെ ഏറ്റവും പ്രധാന ഉത്സവമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധിയും ഇതോടനുബന്ധിച്ച് നല്‍കാറുണ്ട്.