യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപാണ് മരിച്ചത്. തൃശൂരിലെ അതരപ്പിള്ളിയിൽ പുലർച്ചെ 1.3- ഓടെയാണ് സംഭവം. കണ്ണൻകുഴി സ്വദേശിയായ ഗിരീഷ് എന്ന വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ഗിരീഷ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞദിവസം ഇയാളും പ്രദീപും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ഇവരെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ജലനിധിക്കുള്ള പമ്പിംഗ് നടത്തി തിരികെ വരുന്ന വഴിയിൽ കണ്ണൻകുഴി പാലത്തിനോട് ചേർന്നാണ്പ്രദീപിന് വെട്ടേറ്റത്.