ആര്യനാട് പഞ്ചായത്തം​ഗത്തിന്‍റെ മരണകാരണം, ബന്ധുക്കൾ പറയുന്നത് ഇങ്ങനെ…..

ആര്യനാട് : ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭർത്താവ് ജയൻ.

പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ ആരോപണങ്ങൾ ഉന്നയിച്ചതിൽ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇന്നലെ ബിജു മോഹന്റെ നേതൃത്വത്തിൽ ശ്രീജയ്ക്കെതിരെ പ്രതിഷേധ യോഗം സിപിഎം സംഘടിപ്പിച്ചിരുന്നുവെന്നും ശ്രീജ മൈക്രോ ഫിനാൻസുകളിൽ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണമെന്നും ഇതിൽ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്നും ഭർത്താവ് ജയൻ പറയുന്നു.

ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജ ഇന്ന് രാവിലെയാണ് മരിച്ചത്. വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിന് മുമ്പും ശ്രീജ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണം ശ്രീജയ്ക്കെതിരെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കഴിഞ്ഞ ദിവസം എൽഡിഎഫ് ആര്യനാട് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

അതേസമയം, ശ്രീജയുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാൻ സമ്മതിക്കാതെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ആര്യനാട് പഞ്ചായത്ത് പ്രസിഡണ്ടിനും മറ്റ് സിപിഎം പ്രവർത്തകർക്കുമെതിരെ എഫ്ഐആർ ഇടണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ശ്രീജയെ സിപിഎം വ്യക്തിപരമായി വേട്ടയാടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു

ശ്രദ്ധിക്കുക: `(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)`

Latest

സംവരണ വാർഡുകൾ: 20 ​ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂർത്തിയായി.

2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് ബ്ലോക്ക് ​ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലെ 20...

കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്നു പേർ മരിച്ചു.

കൊട്ടാരക്കര : നെടുവത്തൂർ പഞ്ചായത്തിൽ ഇന്നലെ രാത്രി 12 മണിക്കാണ്...

വർക്കലയിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയിലേക്ക്.

വർക്കല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോരുമൂലം കെ.പി.സി.സി ആഹ്വാനം ചെയ്ത...

ആശുപത്രിയില്‍ രോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി

തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന്...

രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു...

തേങ്ങ വെട്ടുന്നതിനിടെ കടന്നലിൻ്റെ കുത്തേറ്റു; തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.

കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തിരുവനന്തപുരം നഗരൂർ സ്വദേശി ആനന്ദൻ...

ആറ്റിങ്ങലിൽ മധ്യവയസ്കന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. വീഴ്ചയിൽ...

കാരേറ്റ് വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു

കിളിമാനൂർ : സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു. ഇളമ്പ...

മകനെ ട്യൂഷന് കൊണ്ടുവിടാൻ പോയ വീട്ടമ്മയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.

ആറ്റിങ്ങൽ :മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്ക്...

സംവരണ വാർഡുകൾ: 20 ​ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂർത്തിയായി.

2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് ബ്ലോക്ക് ​ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലെ 20 ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റിൽ നടന്നു. സ്ത്രീ സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവർ​​​ഗ്​ഗ സ്ത്രീ സംവരണം, എസ്.സി...

കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്നു പേർ മരിച്ചു.

കൊട്ടാരക്കര : നെടുവത്തൂർ പഞ്ചായത്തിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്നു യുവതി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ആൺസുഹൃത്ത് ഫയർഫോഴ്സിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ...

വർക്കലയിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയിലേക്ക്.

വർക്കല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോരുമൂലം കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പള്ളിക്കൽ പഞ്ചായത്തിൽ കയ്യാങ്കളിയിൽ കലാശിച്ചു.പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം വളരെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും...

LEAVE A REPLY

Please enter your comment!
Please enter your name here