റോൾസ് റോയിസിൽ ആഢംബര യാത്രക്ക് അവസരമൊരുക്കുകയാണ് ബോബി ചെമ്മണ്ണൂർ. ടൂറിസം രംഗത്ത് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യം നൽകുന്നതിനുള്ള പദ്ധതിയാണ് ഇതിലൂടെ ഇദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്. 25000 രൂപയ്ക്ക് മൂന്ന് ദിവസത്തെ റോൾസ് റോയിസിലെ യാത്രയും മൂന്നാർ ഓക്സിജൻ റിസോർട്ടിലെ താമസവുമാണ് ബോബിചെമ്മണ്ണൂർ വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിൽ കേവലം അഞ്ചെണ്ണം മാത്രമുള്ള ലിമോസിൻ ടൈപ്പിൽ പെട്ട റോൾസ് റോയിസാണ് ബോബിചെമ്മണ്ണൂരിനുള്ളത്. കേരളത്തിൽ ഇത്തരത്തിൽപ്പെട്ട ആദ്യത്തെ കാറാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. പന്ത്രണ്ട് കോടിയുടെ റോൾസ് റോയിസ് സാധാരണ രീതിയിൽ ഒരു ദിവസത്തെ വാടകയായി നാലര ലക്ഷത്തോളം രൂപയാണുള്ളത്, എന്നാൽ സാധാരണക്കാർക്കും ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് 25000 രൂപയ്ക്ക് നൽകാനുള്ള പദ്ധതി ബോബി ചെമ്മണ്ണൂർ ആവിഷ്‌കരിച്ചിട്ടുള്ളത്. മൂന്നാർ, ഊട്ടി, മണാലി തുടങ്ങി രാജ്യത്തെ ഒൻപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരം ഏക്കറോളം ഭൂമി ഏറ്റെടുത്തുള്ള സംരഭങ്ങൾ ആരംഭിക്കുവാനും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്