മദ്യപാനം നിർത്താൻ കൊണ്ടുവന്ന യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ 35 വയസ്സുള്ള ശ്യാം കൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കാട്ടാക്കട കല്ലാമം ഷാലോം ചർച്ച് പ്രയർ ഹാളിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ചർച്ചിൽ ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഇയാളുടെ ഒരു സുഹൃത്തുമായി ചേർന്ന് പ്രാർത്ഥനയ്ക്കായി കൊണ്ടുവന്നത്.
വ്യാഴാഴ്ച രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ഇയാളെ പ്രാർത്ഥന ഹാളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.ലേബർ ഓഫീസിലെ ജീവനക്കാരനാണ് ശ്യാം കൃഷ്ണ.