വയനാട്: സുൽത്താൻബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ വയലിൽ നിന്നാണ് കണ്ടെത്തിയത്. വാകേരി മുടക്കൊല്ലി സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്.രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികൾക്കുനേരെ ആക്രമണം നടന്ന അതേ സ്ഥലത്തു തന്നെയാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്