വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന വിതുര ആനപ്പെട്ടി സ്വദേശി ജയപ്രകാശ് (52) ആണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ഭാര്യ ബിന്ദു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെ തൊളിക്കോട് സ്കൂള്‍ വളവില്‍ വച്ചായിരുന്നു അപകടം നടന്നത്. നെടുമങ്ങാട് നിന്നും ഭാര്യയുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകവേ വിതുരയില്‍ നിന്നും അമിത വേഗതയില്‍ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.