തിരുവനന്തപുരം: തിരുവനന്തപുരം ജില്ല ഹയർ സെക്കൻ്റഡറി കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പട്ടം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വെഞ്ച്വർ വിസ്റ്റ സംഘടിപ്പിച്ചു.
വിജ്ഞാന സമ്പത്ത് വ്യവസ്ഥ എന്ന ആശയം ബൗദ്ധിക ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും അനന്തസാധ്യതകൾ തുറന്നിടുന്ന ഒരു ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതാണ് ‘നവീന ആശയ ഉണർവ്’ എന്നത്. വിദ്യാർത്ഥി അവൻ്റെ അറിവിനെയും ആശയത്തെയും അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനായാണ് ‘വെഞ്ച്വർ വിസ്റ്റ ‘ എന്ന പേരിൽ കുട്ടികൾക്കായി പരിശീലന കളരി നടത്തിയത്. കുട്ടിയുടെ
ആശയത്തെ പരിപോഷിപ്പിക്കുക, പ്രോജക്ടുകൾ തയ്യാറാക്കുന്നത് എങ്ങനെ എന്നതായിരുന്നു ഒന്നാം ഘട്ടം ലക്ഷ്യമിട്ടത് . പദ്ധതിയുടെ ഉദ്ഘാടനം ഹയർ സെക്കൻഡറി അക്കാദമിക വിഭാഗം ജോയിൻ ഡയറക്ടർ ആർ സുരേഷ് കുമാർ നിർവ്വഹിച്ചു. പട്ടം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ. കെ ലൈലാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി ജി & എ സി ജില്ലാ കോഡിനേറ്റർ മനോജ് സി വി സ്വാഗതം ആശംസിച്ചു, രാധിക ഉണ്ണിക്കൃഷ്ണൻ ഹരി പി എന്നിവർ സംസാരിച്ചു. യുവ സംരഭകൻ അരുൺ ആർ എസ് ചന്ദ്രൻ , ഡോ. സജീവ് കുമാർ ബി. എന്നിവർ ക്ലാസ്സുകൾ നയിച്ചു .