ജമ്മുകാശ്‌മീരിലെ പുൽവാമയിൽ പാക് ഭീകരർ കൂട്ടക്കൊല ചെയ്‌ത് 40 സി. ആർ. പി. എഫ് ജവാന്മാരുടെ രക്തസാക്ഷിത്വ സമരണയിൽ ഇന്ന് രാജ്യം.രാജ്യം കണ്ട ഏറ്റതും വലിയ ഭീകരാക്രമണം ലോക രാജ്യങ്ങളെ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു .ആക്രമണത്തിനിരയായത് 78 വാഹനങ്ങളിലായി 2,500ൽ – അധികം ജവാന്മാരുമായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ വാഹനവ്യൂഹം.350 കിലോ ഗ്രാം സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്.യു.വി കാർ ഇടിച്ചുകയറ്റിയത് ജയ്‌ഷെ ഭീകരൻ പുൽവാമ സ്വദേശി ആദിൽ അഹമ്മദ് ആയിരുന്നു.തുടർന്ന് ആക്രമണത്തിന്റെ സൂത്രധാരൻ മുദസിർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്‌ല നാലു ഭീകരരെ സൈന്യം വധിച്ചു.
കൃത്യമായ തിരിച്ചടി നൽകി എയർ ഫോഴ്സ്.
ഫെബ്രുവരി 26ന് പുലർച്ചെ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖകടന്ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകരക്യാമ്പിലേക്ക് ബോംബ് വർഷിച്ച് തിരിച്ചടിച്ചു.തുടന്ന് പാകിസ്ഥാൻ തിരിച്ചടി നടത്തുന്നത് ചെറുത്ത് അവരുടെ ഒരു യുദ്ധ വിമാനം വെടി വച്ചിട്ട അഭിനന്ദൻ വർധമാണ് പാക് പിടിയിൽ ആകുകയും,ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് വിട്ടയക്കുകയും ആയിരുന്നു.