നാളെ ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം :നാളെ ആറ്റുകാൽ പൊങ്കാല, പൊങ്കാല സാധനങ്ങളുടെ വില്പന പാതയോരങ്ങളിൽ തകൃതി. മൺകലങ്ങളും മറ്റു സാധനങ്ങളും വാങ്ങി പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഓരോ ഭക്തരും. പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുമെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടൽ.

നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും വീടുകൾക്ക് മുന്നിലും അടുപ്പ് കൂട്ടാനുള്ള ഇഷ്ടികകൾ നിരത്തിക്കഴിഞ്ഞു. നഗരവാസികൾ അടുപ്പ് വയ്ക്കാനുള്ള ഇടംപിടിച്ചുകഴിഞ്ഞു. മറ്റ് ജില്ലകളിൽ നിന്നും ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ പൊങ്കാല അർപ്പിക്കാൻ പതിവായി എത്തുന്നവർ ഇന്നലെ രാത്രിയോടെ എത്തിത്തുടങ്ങി. തങ്ങളുടെ വീടിന് മുന്നിൽ പരമാവധി ഭക്തർക്ക് പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണ് ഓരോ വീട്ടുകാരും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരും, ക്ഷേത്ര പരിസരത്തെ മിക്ക വീടുകളിലും അന്നദാനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.20 പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ നഗരം യാഗശാലയാകും. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!