മനുഷ്യ സ്നേഹിയായിരുന്ന; ഒരുവന്റെ വിഷമം തന്റേതുകൂടിയാണെന്നു എപ്പോഴും പറയുകയും തിരിച്ചറിയുകയും ചെയ്തിരുന്ന പ്രിയപ്പെട്ട കലാകാരൻ , നന്മ എന്നതിന്റെ പര്യായമായിരുന്ന ചാലക്കുടി എന്നുകേൾക്കുമ്പോൾ മണിയുടെ നാട് എന്ന ചേർത്ത് പറയിപ്പിച്ച ശ്രീ കലാഭവൻ മണിയുടെ ഓർമ്മ ദിനം . ഒരു കലാകാരൻ എങ്ങനെയായിരിക്കണം സഹജീവികളോടും സമൂഹത്തിനോടും ചേർന്ന് നിൽക്കേണ്ടത് എന്ന് കാണിച്ച, പാട്ടിലൂടെയും ചിരിയുടെയും മനുഷ്യ മനസ്സിനെ ആനന്ദലാഴ്ത്തിയിരുന്ന കലാകാരൻ . വിഷമിക്കുന്നവന്റെ മനസ്സ് കാണുവാനുള്ള മനസ്സാണ് ഏറ്റവും വലുതെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന കലാകാരൻ . നിലപാട് പറയുവാൻ എപ്പോഴും ധൈര്യം കാണിച്ചിട്ടുള്ളവൻ . ഇന്നത്തെ വർത്തമാന കാലഘട്ടത്തിലെ സാമൂഹിക മാറ്റങളിൽ കലാഭവൻ മണിയുടെ അസാന്നിദ്ധ്യം തീർക്കാൻ പറ്റാത്ത വിടവാണ് . ധൈര്യപൂർവം അഭിപ്രായം പറഞ്ഞിരുന്ന മണിയെ പോലെ ഉള്ള കലാകാരൻ ഇന്ന് സാംസ്‌കാരിക മേഖലയിൽ അന്യം നിന്ന് പോകുന്ന എന്നാണു വർത്തമാന കാല സംഭാവവികാസങ്ങളിലെ ചിലരുടെ മൗനം നമുക് കാണിച്ചുതരുന്നത് . കലാഭവൻ മണിതന്നെ എപ്പോഴും പറയാറുണ്ടായിരുന്നത് പോലെ ‘ഒരാൾ മരണപെട്ടു കഴിഞ്ഞാൽ മാത്രമേ ആ ആൾ ചെയ്ത നന്മകൾ ലോകം കാണുകയുള്ളു ജീവിത കാലം മുഴുവൻ ആ ആളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും ‘