രജിത് ആർമി ഗ്രാൻഡ് മീറ്റ്അപ്പ് U.A.E യിൽ..

ബിഗ്‌ബോസ് മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഷോ ആയി മുന്നേറുകയാണ് അതിനോടൊപ്പം മത്സരാത്ഥികളുടെ ഫാൻ ഗ്രൂപ്പുകളും സജ്ജീവമാണ്.എന്നാൽ രജിത് ആർമി എന്ന കൂട്ടായ്മ U.A.E യിലെ അൽ ഐനിൽ ഗ്രാൻഡ് മീറ്റ്അപ്പ്  സംഘടിപ്പിച്ചു.തങ്ങളുടെ സ്വന്തം രജിത് സർ താങ്കൾ ഒറ്റയക് അല്ല ഞങൾ എല്ലാവരും സർ ഇന്റെ കുടുംബമാണ് “രജിത് സർ ഉയിർ” എന്ന്  ഉറക്കെ പറഞ്ഞുകൊണ്ട് ആവേശത്തിരയിളക്കി.

ബിഗ്‌ബോസ് ഷോ 50 എപ്പിസോഡ് പിന്നിടുന്നു,കേരളക്കരയാകെ രജിത് തരംഗം അലയടിക്കുന്നു,കഴിഞ  വീക്കെൻഡ് എപ്പിസോഡിൽ ടാസ്കിൽ ഇ ആഴ്ച കുമാർ പുറത്താകും എന്നു മഞ്ജു പത്രോസ് പറഞ്ഞിരുന്നു എന്നാൽ വിപരീതം ആയിരുന്നു ഫലം.മഞ്ജു  കഴിഞ എപ്പിസോഡ് എവിക്ഷനിൽ പുറത്തായി.മികച്ച ജന പിന്തുണ തനിക് ഉണ്ട് എന്ന് വീണ്ടും വീണ്ടും മറ്റു മത്സരാത്ഥികളുടെ മനസ്സിൽ തീ കോരിയിട്ടു  രജത് കുമാർ.മറ്റു മത്സരാത്ഥികളെ ഇത്  തെല്ലൊന്നും അല്ല അസ്വസ്ഥമാക്കുന്നത്.

എപ്പോൾ സർ ഇന്റെ ഈ  പിന്തുണ കണ്ടിട്ടാകണം ബാക്കി എല്ലാവരും അദ്ദഹത്തിനോട് സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്.എന്നാൽ ഇത്  എല്ലാം മറ്റുള്ളവരുടെ ഗെയിം പ്ലാൻ ആണ് എന്ന് കഴിഞ എപ്പിസോഡിൽ രജിത് കുമാർ തുറന്നു കാട്ടി.ബിഗ്‌ബോസ് കൊടുത്ത ഗെയിം വഴി എല്ലാവരുടെയും ഉള്ളിലിരുപ്പ്  പുറത്തു വന്നിരുന്നു.മത്സരം  പകുതിയോളം  പിന്നിട്ടപ്പോള്‍ മത്സരാര്‍ഥികളോട് വീട്ടിലെ മറ്റുള്ളവരോടുള്ള നിലപാട് എന്തെന്നു പരിശോധിക്കാനും അവരുടെ ദേഷ്യം പ്രകടിപ്പിക്കാനുമുള്ള സമയമായിരുന്നു അത്. തങ്ങള്‍ക്ക് ദേഷ്യമുള്ളവരുടെ മുഖം നോക്കി ഇടിക്കാനായിരുന്നു അക്ഷരാത്ഥത്തില്‍ ടാസ്‌ക് അവസരമൊരുക്കിയത്.ബിഗ് ബോസ് മത്സരാര്‍ഥികളുടെ ചിത്രങ്ങളും ഒപ്പം ഒരു പഞ്ചിങ് ബാഗും വീട്ടിലെത്തിച്ചു. വീട്ടിലെ ഓരോരുത്തര്‍ക്കും മുന്‍പോട്ടു വന്ന് തങ്ങള്‍ക്ക് ദേഷ്യമുള്ളവരുടെ ചിത്രം പഞ്ചിങ് ബാഗില്‍ ഒട്ടിച്ച ശേഷ ഇടിക്കാനായിരുന്നു നിര്‍ദ്ദേശം. ഇടിക്കാനുള്ള കാരണം കൂടി പറയണമെന്നു മാത്രം. വീട്ടില്‍ ഏറ്റവുമധികം പേരുടെ ഇടി കിട്ടിയത് രജിത് കുമാറിനായിരുന്നു. ആര്യയ്ക്കും ഫുക്രുവിനും പാഷാണം ഷാജിയ്ക്കും കുറച്ചധികം ഇടി കിട്ടി. പക്ഷെ കൂടുതല്‍ പേരും പരമാവധി രണ്ടു പേര്‍ക്കായിരുന്നു ഇടി നല്‍കിയത്. ഇടി കിട്ടിയവര്‍ ഇതെല്ലാം പോസിറ്റീവായാണ് സ്വീകരിച്ചതും. ഏറ്റവും ഒടുവിലായി ഇടിക്കാന്‍ എത്തിയത് രജിത് കുമാറായിരുന്നു.

പ്രേക്ഷക ആവേശം വാനോളം ഉയർത്തി വളരെ രസകരമായി വീട്ടിൽ ഉള്ള എല്ലാവരുടെയും ഗെയിംപ്ലാൻസ് വിളിച്ചു പറഞ്ഞു ഇടി കൊടുത്തു രജിത് കുമാർ.ഇനി ഇടിക്കാന്‍ ബാക്കിയുള്ളത് എന്നെ മാത്രമാണെന്ന് മോഹന്‍ലാല്‍ തമാശ രൂപേണ പറയുകയു ചെയ്തു. ഇതിനു രജിത്തും ഒരു ചിരി മാത്രമായിരുന്നു മറുപടിയായി നല്‍കിയത്.ഏതായാലും പ്രേക്ഷക മനസുകളിൽ രജിത് കുമാർ തന്നെ ആണ് വിജയി,ഒരേ ഒരു രാജാവ്,രജിത് അണ്ണൻ ഉയിർ തുടങ്ങി ഒട്ടനവധി സ്ലോഗണുകൾ പ്രചാരത്തിൽ.വരും ദിവസങ്ങളിൻ കളി കൂടുതൽ ആവേശത്തിലാകും എന്നു പ്രതീക്ഷികാം.

 

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....