ബിഗ് ബോസിലെ മറ്റൊരു നോമിനേഷന്‍ പ്രക്രിയ കൂടി അവസാനിച്ചിരിക്കുകയാണ്. എവിക്ഷന്‍ സംഭവിക്കാതെ പോയ കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കൂടുതല്‍ മത്സരാര്‍ത്ഥികള്‍ നോമിനേഷന്‍ പട്ടികയിലേക്ക് വന്ന ആഴ്ചയാണ് ഇത്. കണ്ണിനസുഖം മൂലം വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരെയും പതിവുപോലെ ക്യാപ്റ്റനെയും ഒഴിവാക്കികൊണ്ടാണ് നോമിനേഷന്‍ നടന്നത്. ക്യാപ്റ്റന്‍ ഉള്‍പ്പെടെ 11 പേരാണ് ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏട്ട് പേര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ഏഴ് പേര്‍ വോട്ടിങ് നേരിടേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്തു.
നോമിനേഷനിന്‍ ഏറ്റവുമധികം പേര്‍ ഉയര്‍ത്തിയ പേര് ഡോ. രജിത് കുമാറിന്റേതാണ്.
ഏഴ് പേരാണ് നോമിനേഷനില്‍ ഡോക്ടറുടെ പേര് നിര്‍ദേശിച്ചത്. പ്രദീപ്, ജസ്ല, മഞ്ജു, എലീന, ആര്യ, ഫുക്രു, ഷാജി എന്നീ ഏഴ് പേരാണ് രജിത്തിനെ നോമിനേഷനില്‍ എത്തിച്ചത്. തൊട്ടുപിന്നാലെ ആറ് വോട്ടുകളുമായി ദയ അച്ചുവുമുണ്ട്. പ്രദീപ്, ജസ്ല, മഞ്ജു, എലീന, ആര്യ, വീണ എന്നിവരാണ് ദയയെ നോമിനേറ്റ് ചെയ്തത്. രണ്ട് വോട്ടുകള്‍ നേടി മഞ്ജുവും വീണയും നോമിനേഷനിലേക്കെത്തി. ദയയും രജിത്തും മഞ്ജുവിന്റെ പേര് നോമിനേറ്റ് ചെയ്തപ്പോള്‍ വീണയുടെ പേര് പറഞ്ഞത് രജിത്തും സൂരജുമാണ്. ഫുക്രുവും ഷാജിയുമാണ് ജസ്ലയെ നോമിനേറ്റ് ചെയ്ത രണ്ടുപേര്‍.