പാക് വിദ്യാർത്ഥികളെ രക്ഷിക്കാൻ തയ്യാറെന്ന് ഇന്ത്യ

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽനിന്ന്‌ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്‌ ആഗോളവ്യാപകമായി ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൊറോണയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങും കൊറോണ ബാധിച്ചു മരിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563ആയി. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഇതിൽ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3694 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകമെമ്പാടുമായി 28,018 പേർ രോഗക്കിടക്കയിലാണ്. ഇതിനിടയിലാണ് ഇന്ത്യയുടെ പ്രഖ്യാപനം മാതൃകയാവുന്നത്.

കൊറോണ ഭീതിയുടെ സാഹചര്യത്തിൽ വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന ഇന്ത്യയുടെ പ്രഖ്യാപനം വലിയ തോതിൽ ചർച്ചയാവുകയാണ്. ഇതുസംബന്ധിച്ച പാക് വിദ്യാർത്ഥിയുടെ വീഡിയോയും വൈറലാവുകയാണ്. ഫെബ്രുവരി ഒന്നിന് ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യാ വിമാനം എത്തിയിരുന്നു. എന്നാൽ പാകിസ്ഥാനിൽ നിന്ന് സഹപാഠികളായ പാക് വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ഒരനക്കവുമുണ്ടായില്ല. ബസുകളിലേക്ക് ഇന്ത്യക്കാർ കയറുന്നത് നോക്കിനിന്ന് ഒരു പാക് വിദ്യാർത്ഥി പറഞ്ഞു. ‘ഞങ്ങള്‍ ഇവിടെ കിടന്ന് ചത്താലും ഞങ്ങളുടെ സര്‍ക്കാരിന് ഒരു കുഴപ്പവുമില്ല ’-വിദ്യാർത്ഥി വ്യക്തമാക്കി.

തുടർന്നാണ് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തിയത്. കൊറോണ ഭീതിയുടെ സാഹചര്യത്തിൽ വുഹാനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥിണ ഭീതിയെത്തുടർന്ന് ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണിവർ. പാകിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....