തിരുവനന്തപുരം: കോളേജുകളിൽ സൈക്കിൾ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച സൈക്കിൾ ബ്രിഗേഡ് ബൈസിക്കിൾ ക്ലബ് ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. വ്യായാമം ചെയ്യാനും, ആരോഗ്യം നിലനിറുത്താനും സൈക്ലിംഗ് ഏറെ സഹായിക്കുമെന്ന് മേയർ പറഞ്ഞു. നിലവിൽ യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ മാത്രമാണ് ബൈസിക്കിൾ ക്ലബുകൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ, ഹരിത കേരളം മിഷൻ, ഇൻഡസ് സൈക്ലിംഗ് എം.ബസി, നാഷണൽ സർവ്വീസ് സ്‌കീം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പരിപാടിയോടനുബന്ധിച്ച് ഇലക്ട്രിക് സൈക്കിൾ എക്സിബിഷനും ടെസ്റ്റ് ഡ്രൈവും സംഘടിപ്പിച്ചു. ഗവ.വിമൻസ് കോളേജിൽ നടന്ന പരിപാടിയിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, പ്രകാശ് പി.ഗോപിനാഥ്, പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു