ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ കച്ചേരിനട ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ വിഭാഗം ബസ്സുകള്‍ക്കും Identical fair stage stop അനുവദിക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി ഗതാഗത വകുപ്പുമന്ത്രിയോടും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറോടും ആവശ്യപ്പെട്ടു.
ചിറയിന്‍കീഴ് താലൂക്കിന്റെ ആസ്ഥാനവും ആറ്റിങ്ങല്‍ പട്ടണത്തിലെ പ്രധാന ജംഗ്ഷനും സ്ഥിതി ചെയ്യുന്നത് “ആറ്റിങ്ങല്‍ കച്ചേരിനട ജംഗ്ഷനിലാണ്.” ഇവിടെയാണ് താലൂക്കാസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സര്‍ക്കാര്‍ ഓഫീസുകള്‍, ഇതര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ മുതലായവ ചേര്‍ന്നുള്ള ആറ്റിങ്ങല്‍ പട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് വിവിധ പ്രദേശങ്ങളിലേയ്ക്ക് റോഡുകള്‍ തിരിഞ്ഞു പോകുന്ന പ്രധാന ജംഗ്ഷന്‍.
ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് ഡിപ്പോ ഈ ജംഗ്ഷനില്‍ നിന്നും ഉദ്ദേശം 500 മീറ്ററോളം മാറിയാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ഭാഗത്തു നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ ഓട്ടോയിലും നടന്നുമാണ് താലൂക്ക് ആസ്ഥാനമായ കച്ചേരി നട ജംഗ്ഷനില്‍ എത്തുന്നത്.
കെ.എസ്.ആര്‍.ടി.സി യുടെ കൊല്ലം ഭാഗത്തേക്ക് പോകുന്ന LS FP മുതലുള്ള ബസ്സുകള്‍ക്ക് നിലവില്‍ ആറ്റിങ്ങല്‍ കച്ചേരിനട ജംഗ്ഷനില്‍ നിര്‍ത്താറില്ല. കൊല്ലം ഭാഗത്തേക്ക് പോകുന്നതിന് യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് FP ബസ്സുകളെയാണ്. ഈ ബസ്സുകളില്‍ കയറേണ്ട യാത്രക്കാര്‍ ഓട്ടോ പിടിച്ചോ നടന്നോ ബസ്സ് സ്റ്റാന്റില്‍ എത്തേണ്ടതുണ്ട്. ഇത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ താലൂക്ക് ആസ്ഥാനവും ആറ്റിങ്ങല്‍ പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളും ഉള്‍പ്പെടുന്ന കച്ചേരിനട ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ വിഭാഗം ബസ്സുകള്‍ക്കും identical fair stage stop അനുവദിക്കണം. ഇതിലൂടെ തിരുവനന്തപുരം ഭാഗത്തു നിന്നും ആറ്റിങ്ങല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കച്ചേരിനട ജംഗ്ഷന്‍ വരെ യാത്ര ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതോടൊപ്പം FP ന് മുകളിലുള്ള ബസ്സുകള്‍ക്ക് ഇവിടെ നിര്‍ത്തി ആളെ കയറ്റുന്നതിനും അതുവഴി വരുമാന വര്‍ദ്ധനവും ലഭിക്കും.
അതു പോലെ കൊല്ലം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍, തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന LS FP മുതലുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കച്ചേരിനട ജംഗ്ഷനില്‍ നിര്‍ത്താറില്ല. ആളുകള്‍ ബസ്സ് സ്റ്റാന്റ് വരെ പോയി ഇറങ്ങി തിരികെ കച്ചേരിനട ജംഗ്ഷനില്‍ എത്തുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ഇത് പല അവസരത്തിലും ജീവനക്കാരും യാത്രക്കാരുമായി തര്‍ക്കത്തിനും വഴിവയ്ക്കുന്നു.
1. ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് – ചാത്തന്നൂര്‍ ജംഗ്ഷന്‍
2. കൊല്ലം ചിന്നക്കട – കൊല്ലം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്
3. വാളകം ജംഗ്ഷന്‍ – എം.എല്‍.എ ജംഗ്ഷന്‍
4. കോട്ടയം ജംഗ്ഷന്‍ – കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്
5. കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് – കിളിമാനൂര്‍ ജംഗ്ഷന്‍
6. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് – കച്ചേരിത്താഴം ജംഗ്ഷന്‍
7. പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് – ആമ്പല്ലൂര്‍ ജംഗ്ഷന്‍
8. കോട്ടയ്ക്കല്‍ ജംഗ്ഷന്‍ – ചങ്കുവെട്ടി ജംഗ്ഷന്‍
9. ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് – ആലുവ ബൈപ്പാസ്
മുതലായ സ്ഥലങ്ങളില്‍ Identical fair stage stop ഇപ്പോള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ആറ്റിങ്ങല്‍ കച്ചേരിനട ജംഗ്ഷനില്‍ Identical fair stage stop അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം.പി വകുപ്പുമന്ത്രിക്കും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ക്കും കത്ത് നല്‍കിയത്.