ജനാധിപത്യപ്രക്രിയ സ്വച്ഛമായി വളരാൻ മാധ്യമസ്വാതന്ത്ര്യം ആവശ്യം

ജനാധിപത്യപ്രക്രിയ സ്വച്ഛമായി വളരാൻ മാധ്യമസ്വാതന്ത്ര്യം ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനങ്ങൾക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം തിരിച്ചുകൊടുക്കാൻ കഴിയുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മാധ്യമദിനം 2020’ ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ പുരോഗതിയിലേക്ക് തിരിക്കാനാവുന്ന സംഭവങ്ങളും അനുഭവങ്ങളും മനോഹരമായി അവതരിപ്പിക്കാനാവണം. പ്രളയവും ദുരന്തങ്ങളും വന്നപ്പോൾ ഒരു ജനതയെ ആകെ എങ്ങനെ നയിക്കാനാവുമെന്ന് മാധ്യമങ്ങൾ കാണിച്ചുതന്നിട്ടുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള കരുത്താണ് മാധ്യമങ്ങൾ. ഇന്നത്തെക്കാലത്ത് പൊതുപ്രവർത്തകരെക്കാൾ ജനങ്ങൾ വിശ്വസിക്കുന്നത് മാധ്യമങ്ങളെയാണ്. ഒരു മാധ്യമപ്രവർത്തകൻ പരമാവധി അറിവ് സമ്പാദിക്കണം. കൈകാര്യം ചെയ്യുന്ന വിഷയത്തെ സംബന്ധിച്ച് വേണ്ടത്ര അറിവില്ലെങ്കിൽ വല്ലാതെ ലളിതവത്കരിക്കുന്ന അവസ്ഥ വന്നാൽ അത് മാധ്യമരംഗത്തിന്റെ വിശ്വാസം തകർക്കും.
അപ്പപ്പോഴുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഘോഷങ്ങൾക്കപ്പുറം ആ വിഷയങ്ങളിലേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ട്. ബ്രേക്കിംഗ് ന്യൂസുകളുടെ വിസ്‌ഫോടനാത്മക അന്തരീക്ഷം സൃഷ്ടിക്കൽ മാത്രമല്ല വാർത്ത, പോസിറ്റീവും വികസനോൻമുഖവുമായ പത്രപ്രവർത്തനവുമുണ്ട്. നിയമനിർമാണസഭയിലെ എല്ലാ നിയമങ്ങളും ഒരുപാട് ഗൃഹപാഠം നടത്തിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതിൽ സഭാംഗങ്ങൾ നിർദേശിക്കുന്ന ഭേദഗതികളും മറ്റും വിശദമായി ചർച്ച ചെയ്താണ് അന്തിമ നിയമത്തിലെത്തുന്നത്. ഇതെല്ലാം മാധ്യമങ്ങൾ ഗൗരവകരമായി അറിയിക്കുന്നുണ്ടോ എന്ന് സംശയമാണ്. ജനാധിപത്യത്തിന്റെ കാവലാളുകളിൽ സുപ്രധാനമായതാണ് മാധ്യമങ്ങൾ. സമൂഹത്തിന്റെ ആരോഗ്യപരമായ വികാസത്തിന് മാധ്യമങ്ങൾ അനിവാര്യമാണെന്നും സ്പീക്കർ പറഞ്ഞു.
ആഴത്തിൽ അറിവ് ആവശ്യമുള്ള മേഖലയാണ് മാധ്യമമേഖലയെന്നും വാർത്തകളുടെ പ്രത്യാഘാതങ്ങൾ മനസിലാക്കാനുള്ള പക്വത അറിവിലൂടെ മാധ്യമപ്രവർത്തകർക്കുണ്ടാകണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ പറഞ്ഞു. ഓരോ പൗരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നുള്ള ആർട്ടിക്കിൾ 51 എ (എച്ച്) ആണ് ഭരണഘടനയിൽ താൻ ഏറെ പ്രസക്തമായി കാണുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് പറഞ്ഞു. കേൾക്കുന്നതെല്ലാം അതേപ്പടി വിഴുങ്ങാതെ യുക്തിപരമായി ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള ശേഷി മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ ഭരണഘടനയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ദേശാഭിമാനി റസിഡൻറ് എഡിറ്റർ വി.ബി. പരമേശ്വരൻ, കെ.യു.ഡബ്‌ളിയു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി, ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, വീക്ഷണം ബ്യൂറോ ചീഫ് നിസാർ മുഹമ്മദ്, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി. ജോസ് എന്നിവർ സംസാരിച്ചു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഇൻഫർമേഷൻ ഓഫീസർ കെ. സുരേഷ്‌കുമാർ സ്വാഗതവും അസി: എഡിറ്റർ പ്രതീഷ് ഡി. മണി നന്ദിയും പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിന് പുറമേ, രാവിലെ പത്തുമണിമുതൽ വിവിധ സെഷനുകൾ മാധ്യമ വിദ്യാർഥികൾക്കായി നടന്നു. ‘എക്‌സ്‌ക്ലൂസീവുകൾ വന്ന വഴി’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. ‘മീറ്റ് ദി എഡിറ്റർ’ സെഷനിൽ മാതൃഭൂമി എഡിറ്റർ മനോജ് കെ. ദാസ് സംസാരിച്ചു. തുടർന്ന് ‘ബ്രേക്കിംഗ് ന്യൂസ്’ സെഷനിൽ ശ്രീജ (മാതൃഭൂമി ന്യൂസ്), അളകനന്ദ (ഏഷ്യാനെറ്റ് ന്യൂസ്), ജസ്റ്റീന തോമസ് (മനോരമ ന്യൂസ്), നീതു (സി.എൻ.എൻ-ന്യൂസ് 18), സ്‌നേഹ കോശി (എൻ.ഡി.ടി.വി), ഷീജ എസ് (കൈരളി ടി.വി) എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
ഇന്ന് (ജനുവരി 30) രാവിലെ 10ന് മാറുന്ന ലോകത്തെ മാധ്യമപ്രവർത്തനം എന്ന വിഷയത്തിൽ പിക്‌സ് സ്‌റ്റോറി എക്‌സിക്യൂട്ടീവ് എഡിറ്റർ ജയന്ത് ജേക്കബ് സംസാരിക്കും. 12 മണിക്ക് ‘ഇംഗ്‌ളീഷ് മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ ബി. ശ്രീജൻ (ദി ടൈംസ് ഓഫ് ഇന്ത്യ), അനിൽ രാധാകൃഷ്ണൻ (ദി ഹിന്ദു), എസ്. അനിൽ (ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്) എന്നിവർ ആശയങ്ങൾ പങ്കുവെക്കും.
ഉച്ചയ്ക്ക് രണ്ടിന് കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരും മാധ്യമവിദ്യാർഥികളുമായി ആശയവിനിമയം നടക്കും. ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ജോൺ മുണ്ടക്കയം (മലയാള മനോരമ), എൻ.പി. ചന്ദ്രശേഖരൻ (കൈരളി ടി.വി), പി.പി. ജെയിംസ് (24 ന്യൂസ്), രാജീവ് ദേവരാജ് (ന്യൂസ് 18 കേരളം), കമാൽ വരദൂർ (ചന്ദ്രിക), അനിൽ നമ്പ്യാർ (ജനം ടി.വി) എന്നിവർ പങ്കെടുക്കുന്ന സംവാദത്തിൽ മാർ ഇവാനിയോസ് കോളേജ് മാസ് കമ്യൂണിക്കേഷൻ ഹെഡ് എസ്.ആർ. സഞ്ജീവ് മോഡറേറ്ററായിരിക്കും.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!