പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ഭാഗമായി പട്ടണത്തിലെ എല്ലാ അങ്കനവാടികളിലും, വിവിധ വാർഡുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമായി 32 ബൂത്തുകൾ സജ്‌ജീകരിച്ചിരുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ബൂത്തുകൾ ക്രമീകരിച്ചു. അന്യ സംസ്ഥാന താമസക്കാരുടെ ഭവനം സന്ദർശിച്ച് കുട്ടികൾക്ക് നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ തുള്ളിമരുന്ന് വിതരണം ചെയ്തു.
പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ബൂത്തിൽ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.എസ്. സന്തോഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ എസ്. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, വലിയകുന്ന് താലൂക്കാശുപത്രിയിലെയും നഗരസഭയിലെയും ആരോഗ്യ വിഭാഗം ജീവനക്കാർ, ബൂത്ത് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. ബുത്തുകളിൽ നിന്ന് തുള്ളിമരുന്ന് ലഭിക്കാത്തവർ 20, 21 തീയതികളിലായി അതാത് കേന്ദ്രങ്ങളിൽ നിന്നും ഭവനസന്ദർശനം നടത്തി മരുന്ന് വിതരണം ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ചെയർമാൻ അറിയിച്ചു..