കഴക്കൂട്ടം-കാരോട് ബൈപാസ് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതിലെ പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിയുടെ വിലയും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഭൂമിവില ഉയര്‍ത്തി ലഭ്യമാക്കാമെന്ന് പറഞ്ഞ് ചിലര്‍ ഭൂഉടമകളെ സ്വാധീനിക്കുന്നതായും വില നിശ്ചയിക്കുന്നതില്‍ അവര്‍ക്ക് സ്വാധീനമുണ്ടെന്നും പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു