കൊല്ലം: കൊല്ലം കൊട്ടാരക്കര കലയപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. കലയപുരം വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെടുന്നത്. പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് വരികയായിരുന്ന ജീപ്പില്‍ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പ്ലസ് ടു വിദ്യാര്‍ത്ഥികളായ അല്‍ഫാസ്, ബിജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം അഞ്ചാലൂംമൂട്ടിലിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോഴായിരുന്നു അപകടം.