കോവിഡ് 19 (കൊറോണ) ന്റെ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ എണ്ണം കുറഞ്ഞ് വന്നിരിക്കുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി “ജീവധാര” രക്തദാന ക്യാമ്പ് ആരംഭിച്ചു.രക്തദാനത്തിന് ആശങ്ക വേണ്ട, നമുക്കൊരുമിച്ചു നേരിടാം.. എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് DYFI നടത്തുന്ന രക്തദാനത്തിൽ ഇന്ന് DYFI ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയിൽ നിന്നും 80 പേർ ജനറൽ ഹോസ്പിറ്റലിൽ രക്തദാനത്തിൽ പങ്കെടുത്തു. DYFI ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ്, പ്രസിഡന്റ് വിനീത്, ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അനസ്, സുഹൈൽ, അർജുൻ, സംഗീത്, സുഖിൽ, സിദ്ദിഖ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.