കോവിഡ് 19 പശ്ചാത്തലത്തിൽ ചവറ കൊറ്റൻകുളങ്ങര ചമയ വിളക്ക് മഹോൽസവത്തിനു നിയന്ത്രണം.ആൾക്കൂട്ടമില്ലാതെ ലളിതമായ ചടങ്ങിൽ ഇക്കൊല്ലത്തെ ചമയവിള ക്കു മഹോത്സവം മാർച്ച് 23, 24 തീയതികളിൽ നടത്തുമെന്ന് ക്ഷേത്ര കമ്മിറ്റീ.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ ഭക്തജനങ്ങളും വിട്ടു നിൽക്കണം.
ഘോഷയാത്ര, താലപ്പൊലി, സ്റ്റേജ് പ്രോഗ്രാമുകൾ എന്നിവ പൂർണമായീ ഒഴിവാക്കിയതായും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി കെ ശശിധരൻ പിള്ള, സെക്രട്ടറി സി രാജൻ പിള്ള എന്നിവർ അറിയിച്ചു.ഭക്തജനങ്ങൾ പൂർണമായും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെ യും നിർദേശങ്ങൾ പാലിക്കുന്നതായും കമ്മിറ്റീ അറിയിച്ചു.