ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശം. മാളുകൾ ബീച്ചുകൾ തുടങ്ങിയവ പൂർണമായും അടയ്ക്കും.മുന്കരുതലുകളുടെ ഭാഗമായി ജനങ്ങൾ വീട്ടിലിരിക്കണം അത്യാവശ്യ ഘട്ടത്തിൽ മാത്രമേ പുറത്തു ഇറങ്ങാൻ പാടുള്ളു ജില്ലാ കളക്ടർ അറിയിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും തത്കാലം മാറ്റിവയ്ക്കണമെന്നും രോഗലക്ഷണം ഉള്ളവർ പൊതു.താഗത സംവിധാനം ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലരും നിർദേശങ്ങൾ അവഗണിക്കുണ്ടെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും കളക്ടർ പറഞ്ഞു.