ജില്ലയിൽ ഇന്ന് പുതുതായി 38 ആൾക്കാർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലായി. ഇന്നു ജില്ലയിൽ 338 ആൾക്കാർ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ട് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി ഐസൊലേഷൻ വാർഡിൽ 4 പേർ ഉണ്ട്.
അന്താരാഷ്ട്ര വിമാനത്താവത്തിൽ എത്തിയ 2369 പേരിൽ 110 പേരെ സ്ക്രീനിംഗ് നടത്തി.ഡൊമസ്റ്റിക് വിമാനത്താവളത്തിൽ എത്തിയ 63 പേരെ സ്ക്രീനിംഗിന് വിധേയരാക്കി.
ഇതുവരെ പരിശോധനയ്ക്കായി അയച്ച 42 സാമ്പിളുകളിൽ 39 പരിശോധനാഫലം ലഭിച്ചതിൽ എല്ലാം നെഗറ്റീവ് ആണ് 3 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
കളക്ടറേറ്റ് കൺട്രോൾ റൂമിൽ ഇന്ന് കൊറോണയുമായി ബന്ധപ്പെട്ട് 16 കോളുകളും ദിശ കാൾ സെന്ററിൽ 22 കോളുകളുമാണ് വന്നത്.മെഡിക്കൽ ഓഫീസർമാർ അടങ്ങിയ ടീമംഗങ്ങൾ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്തു മാനസിക പിന്തുണയ്ക്കായുള്ള ഹെൽപ്പ് ലൈനിലേക്ക് സഹായത്തിനായി ഇന്ന് ഒരാളാണ് വിളിച്ചത്.തുടർസേവനം ആവശ്യമുണ്ടായിരുന്ന 16 ആൾക്കാരെ വിളിക്കുകയും ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും കൗൺസലിംഗൂം നൽകിയിട്ടുണ്ട്
ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും കുടുംബാംഗങ്ങൾക്കും എല്ലാവരും സാമൂഹിക പിന്തുണ ഉറപ്പാക്കണം.വിദേശരാജ്യങ്ങളിലെ യാത്ര കഴിഞ്ഞെത്തിയതിന് ശേഷം പനി,ചുമ,തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ കൊറോണ ഹെൽപ് ഡെസ്കിൽ വിവരങ്ങൾ നൽകേണ്ടതാണ്.ഹോട്ടൽ, റെസ്റ്റോറന്റ്, ഹോം സ്റ്റെ, ലോഡ്ജ് ഉടമകൾക്ക് തൈക്കാട് ഗസ്റ്റ് ഹൌസിൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പരിശീലനം നൽകി.