കേരളത്തില്‍ കോവിഡ് 19ന്റെ കേന്ദ്രബിന്ദുവായി കാസര്‍കോഡ് മാറിയ സാഹചര്യത്തില്‍ അവിടെ അടിയന്തര ശ്രദ്ധ പതിപ്പിക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനല്കി.
താരതമ്യേന ആരോഗ്യ സൗകര്യങ്ങള്‍ കുറവുള്ള കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ വിദഗ്ദ്ധ ചികിത്സയ്ക്കു മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. കാസര്‍ഗോഡ് ജില്ലയിലെ 10 പഞ്ചായത്തുകളെങ്കിലും കാസര്‍ഗോഡിനേക്കാള്‍ കൂടുതല്‍ ബന്ധപ്പെടുന്നത് മംഗലാപുരം ജില്ലയിലെ നഗരങ്ങളെയാണ്.
കോവിഡ്-19-ന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കര്‍ണ്ണാടക ഗവണ്മെന്റ് കേരളാ അതിര്‍ത്തി അടച്ചിരിക്കുന്നത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് കാസര്‍ഗോഡ് ജില്ലയിലെ രോഗികളേയും ജനങ്ങളെയുമാണ്. ഇതുമൂലം കേരളത്തിലേയ്ക്കുള്ള ചരക്കു നീക്കവും തടസപ്പെട്ടു. കേരളത്തിലേയ്ക്കുള്ള ഉദുമ നിയോജകമണ്ഡലത്തിലെ ദേലമ്പടി പഞ്ചായത്തിലൂടെയുള്ള 5 വഴികളും കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് തടഞ്ഞിരിക്കുകയാണ്. ദേലമ്പടി പഞ്ചായത്ത് പബ്ലിക് ഹെല്‍ത്ത് സെന്ററിലേയ്ക്ക് പോകുവാന്‍ ഇപ്പോള്‍ സാദ്ധ്യമല്ല.
ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരുമായി പോയ 30 ആംബുലന്‍സുകളെ ഒറ്റ ദിവസം തലപ്പാടി ചെക്ക്‌പോസ്റ്റില്‍ നിന്നും തിരിച്ചയച്ചു. മംഗലപുരത്തേയ്ക്ക് കൊണ്ടുപോയ ഗര്‍ഭിണിയുടെ ആംബുലന്‍സ് ചെക്ക്‌പോസ്റ്റില്‍ തടഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ പ്രസവിച്ചു. മംഗലാപുരത്തെ ചികിത്സയില്‍ കഴിഞ്ഞ അബ്ദുള്‍ ഹമീദ് (60) ആശുപത്രിയില്‍ പോകുവാന്‍ അനുവദിക്കാതെയിരുതിനെ തുടര്‍് വീട്ടില്‍ മരിച്ചു.
കിഡ്‌നി, ഹാര്‍ട്ട്, ന്യൂറോ, കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികിത്സയ്ക്കു വര്‍ഷങ്ങളായി ആശ്രയിക്കുന്ന മംഗലപുരത്തെ ആശുപത്രികളെ സമീപിക്കുവാന്‍ സാധിക്കുന്നില്ല. കൊറോണ രോഗികള്‍ അല്ലാതെയുള്ള രോഗികളെ തടയുന്നതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ച് നിലവിലുള്ള മൊത്തത്തിലുള്ള നിരോധനം മാറ്റിക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കേരളത്തിലേയ്ക്കുള്ള ചരക്ക് നീക്കം ഒരു കാരണവശാലും തടസപ്പെടരുത്. കേരളത്തിന്റെ പല അവശ്യ വസ്തുക്കളും തലപ്പാടി ചെക്ക്‌പോസ്റ്റ് വഴിയാണ് എത്തേണ്ടത്. ഏതെങ്കിലും വിധത്തിലുള്ള ഗതാഗത തടസ്സമോ കാലതാമസമോ ഉണ്ടായാല്‍ കേരളത്തില്‍ വിലക്കയറ്റം ഉണ്ടാകും.
കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ കോവിഡ് രോഗികളെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ആശുപത്രി എന്ന നിലയില്‍ കൂടിയ പരിഗണന സര്‍ക്കാര്‍ ഈ ആശുപത്രിക്ക് നല്കണം. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണം.
പഞ്ചായത്ത്-മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ മെമ്പറന്മാര്‍ അദ്ധ്യക്ഷന്മാരായി ജാഗ്രത കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജനജാഗ്രതാ കമ്മിറ്റി ചെയര്‍മാനേയും മെമ്പറന്മാരെയും പ്രവര്‍ത്തകരേയും പലയിടത്തും പോലീസ് തടയുന്നതായി പരാതിയുണ്ട്. അതിനും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.