നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാ നഗറിലെ കോളേജ് ഹോസ്റ്റൽ മുറികൾ കൊറോണ ബാധിതർക്കുള്ള ഐസൊലേഷനുള്ള കെയർ ഹോമായി സജ്ജീകരിച്ചു. അടിയന്തിര ഘട്ടത്തിൽ
ഐസൊലേഷന് വേണ്ടിയുള്ള മുറികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുചിയാക്കി. രണ്ടായിരത്തിലധികം ബെഡുകൾ ഇവിടെ സജ്ജീകരിക്കുവാൻ സാധിക്കും. വൈദ്യുതിയുടെയും വെള്ളത്തിന്റെയും മറ്റു അവശ്യ സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തിയെന്ന് മെറ്റീരിയൽ മാനേജ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ടീമിലെ ഡോ. ദിവ്യ സദാശിവൻ പറഞ്ഞു. സജ്ജീകരണങ്ങൾ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ മാർ ഇവാനിയോസിലെത്തി വിലയിരുത്തി.
വേളിയിലെ സമേതി, യൂണിവേഴ്സിറ്റി ഹോസ്റ്റൽ, യൂത്ത് ഹോസ്റ്റൽ മുതലായ സ്ഥലങ്ങളിലെ കെയർ ഹോമുകൾക്ക് പുറമെയാണ് മാർ ഇവാനിയോസിൽ കെയർ ഹോം സജ്ജീകരിച്ചിരിക്കുന്നത്.