തിരുവനന്തപുരം – കിളിമാനൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഫേസ് ബുക്ക് വഴി വ്യാജ പ്രചാരണം നടത്തിയതായി പൊലീസിൽ പരാതി. ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ തോപ്പിൽ കോളനി നിവാസികൾ പട്ടിണിയിലാണെന്നും ഇവരെ പഞ്ചായത്ത് തിരിഞ്ഞ് നോക്കുന്നില്ലെന്നും സേതു എന്നയാൾ വ്യാജ പ്രാചണം നടത്തിയതായാണ് പരാതി. പഞ്ചായത്തധികൃതർ നടത്തിയ അന്വേഷണത്തിൽ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത്. കമ്യൂണിറ്റികിച്ചൻ സംവിധാനം അടക്കം ഏർപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതിയെ താറടിച്ച് കാട്ടാനുള്ള ശ്രമങ്ങൾക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി.