കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിലും സേലത്തുമാണ് അപകടങ്ങൾ ഉണ്ടായത്.അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേരാണ് മരിച്ചത്. സേലത്തുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചിട്ടുണ്ടെന്നാണ് വിവരം.
പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ് തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. ഇവരിൽ മലയാളികൾ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരിക്കേറ്റവർ എത്രയുണ്ടെന്നതു സംബന്ധിച്ചും വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസായതിനാൽ അതിൽ മലയാളികൾ ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്.