കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ്(എം) ജോസഫ് ഗ്രൂപ്പിൽ ലയിക്കും. ഇതിനെ തുടർന്ന് അനൂപ് ജേക്കബ്, ജോണി നെല്ലൂർ വെവ്വേറെ യോഗങ്ങൾ ചേർന്നിരുന്നു. ഇതോടെ ജോസഫ് ലയനവും ജോണി നെല്ലൂർ പ്രഖ്യാപിക്കുകയായിരുന്നു. ജോണി നെല്ലൂരിന്റെ യോഗത്തിലാണ് ലയന പ്രമേയം അവതരിപ്പിച്ചത്. പാർട്ടിയെ ഭിന്നിപ്പിക്കുന്നതിനായി അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂർ ആരോപിച്ചു. ഈ മാസം 29ന് എറണാകുളത്ത് വച്ചാകും ലയന സമ്മേളനം നടത്തുക.