തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശി റിട്ടയേർഡ് പോലീസ് ഓഫീസർ അബ്ദുൾ അസീസ് (68) ആണ് മരണപെട്ടത്.
കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിനങ്ങളിലെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നെങ്കിലും. സമീപദിവസങ്ങളിൽ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ആദ്യ പരിശോധനില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്,
ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.
ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.