എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ രണ്ടര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. രാമവർമപുരം സ്വദേശി എന്നറിയപ്പെടുന്ന വിഷ്ണു (25), കോലഴി സ്വദേശി കൃഷ്ണമൂർത്തി (27)എന്നിവരാണ് പിടിയിലായത്.തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കേരള എക്‌സൈസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉച്ചതിരിഞ്ഞു മാത്രം കഞ്ചാവു വില്‍ക്കുന്നതിനാല്‍ അറസ്റ്റിലായ വിഷ്ണു അറിയപ്പെടുന്നത് പി.എം. എന്ന പേരിലാണ്.തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശധനയിൽ രണ്ടരക്കിലോ (2.5 kg) കഞ്ചാവുമായി തൃശ്ശൂരിൽ രാമവർമപുരം സ്വദേശി വിഷ്ണു (25), കോലഴി സ്വദേശി കൃഷ്ണമൂർത്തി (27)എന്നിവർ പിടിയിലായി.ഉച്ചതിരിഞ്ഞു മാത്രം കഞ്ചാവു വില്‍ക്കുന്നതിനാല്‍ വിഷ്ണു അറിയപ്പെടുന്നത് പി.എം. എന്ന പേരിലാണ്. അഞ്ചു മണിക്കു ശേഷമേ കഞ്ചാവുമായി വിഷ്ണു കച്ചവടം തുടങ്ങൂ. തൃശ്ശൂർ സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ച് ആണ് ഇയാളും കൂട്ടാളിയും പ്രധാനമായും കഞ്ചാവ് വിൽപന നട ത്തിയിരുന്നത്