തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോഴും ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ സമൂഹവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി..
സംസ്ഥാനത്ത് ജലദോഷപ്പനി വര്‍ദ്ധിക്കുന്നത് സൂചനയായി കാണണം. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം ജലദോഷം, പനി എന്നിവ ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ട്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.