കൊച്ചി: കേരള സ്‌റ്രാർട്ടപ്പ് മിഷൻ കൊച്ചിയിലൊരുക്കിയ സീഡിംഗ് കേരള നിക്ഷേപ സംഗമത്തിൽ വൻ നിക്ഷേപം വാരിക്കൂട്ടി സ്‌റ്റാർട്ടപ്പുകൾ. 70 കോടി രൂപയുടെ നിക്ഷേപവാഗ്‌ദാനം സംഗമത്തിന്റെ സമാപന ദിനമായ ഇന്നലെ സ്‌റ്രാർട്ടപ്പുകൾക്ക് ലഭിച്ചു.
തൊഴിൽ മത്സരപരീക്ഷകൾക്ക് സജ്ജരാകാൻ സഹായിക്കുന്ന ‘എൻട്രി” ആപ്പ്, സ്‌പോർട്‌സ് ക്ളബ്ബ് ശൃംഖലയായ സ്‌പോർട്‌സ് ഹുഡ്, പത്തു ഭാഷകളിൽ വേദാധിഷ്‌ഠിത ജാതക സേവനങ്ങൾ നൽകുന്ന ആസ്‌ട്രോവിഷൻ, ബംബെറി എന്ന ഹരിത ഡയപ്പർ നിർമ്മാണ സ്ഥാപനം, മറ്രേണിയ കെയർ ടെക്‌നോളജീസിന്റെ ‘ഐ ലവ് 9 മന്ത്‌സ്”, എച്ച്.ആർ നിയമനങ്ങൾക്ക് സഹായിക്കുന്ന സാപ്പിഹയർ എന്നിവയാണ് നിക്ഷേപം നേടുന്ന സ്‌റ്രാർട്ടപ്പുകൾ.
ഗുഡ് കാപ്പിറ്റൽ വെഞ്ച്വർഫണ്ട്, ബംഗളൂരുവിലെ സീഫണ്ട്, മാട്രിമോണി ഡോട്ട് കോം, അമേരിക്കയിലെ ഇക്വിഫിൻ വെഞ്ച്വേഴ്‌സ് തുടങ്ങിയവയാണ് സ്‌റ്രാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നത്.