വെഞ്ഞാറമൂട്ടിൽ വിവിധ ഇടങ്ങളിലായി മൂന്ന് അപകടങ്ങൾ

വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലും നടന്ന മൂന്ന് അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ചെ നിലമേൽ ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുൻ എം.എൽ.എ വർക്കല കഹാറിന്റെ മാതൃസഹോദരിക്കും മക്കൾക്കും പരിക്കേറ്റു. കഹാറിന്റെ മാതൃ സഹോദരി കടയ്ക്കൽ കുമിൾ ഇടവലമുക്ക് ദാറുൽസത്തിൽ ഫാത്തിമ്മ (83) അവരുടെ മക്കളായ ഹുസൈൻ (48), നബീസ (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാന പാതയിൽ അമ്പലംമുക്ക് ജംഗ്ഷന് സമീപം മുനിസിപ്പൽ ചെയർമാന്റ ഔദ്യോഗിക വാഹനം ആട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആട്ടോ ഡ്രൈവർ ആനാകുടി മഠത്തിൽവീട് സന്തോഷ് ഭവനിൽ സന്തോഷ് കുമാറിനാണ് (27) പരിക്കേറ്റത്. കാരേറ്റ് ഭാഗത്തു നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സന്തോഷ് കുമാർ ഓടിച്ചിരുന്ന ആട്ടോയിൽ എതിർദിശയിൽ വരികയായിരുന്ന പിറവം മുനിസിപ്പൽ ചെയർമാന്റെ ഔദ്യോഗിക വാഹനം നിയന്ത്രണ വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആട്ടോയുടെ മുൻഭാഗം തകർന്നു. ഉള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർത്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെമ്പായം കന്യാകുളങ്ങരയിൽ ആട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. കന്യാകുളങ്ങര സ്വദേശികളായ മുഹമ്മദ് ബിലാൽ (20), നജ്മൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30 ന് കന്യാകുളങ്ങര കൊച്ചാലുമ്മൂട്ടിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന ആട്ടോയുമായി കുട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ബിലാലിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും നജ്മലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!