പോത്തൻകോട് കൊറോണ ബാധിച്ചു മരിച്ച ആളെ കബർ അടക്കി.അതീവ സുരക്ഷ സംവിധാനത്തോടുകൂടിയാണ് കബർ അടക്കിയത്.ആരോഗ്യ വകുപ്പിന്റെ കർശനമായ നിർദേശനങ്ങൾക്കും വ്യവസ്ഥയ്ക്കും അടിസ്ഥാനമാക്കിയാണ് ഉദ്യോഗ്‌സഥരുടെ സാനിധ്യത്തിൽ കല്ലൂർ മുസ്ലിം ജമായത്തിൽ ആണ് കബർ അടക്കിയത് .കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിനങ്ങളിലെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നെങ്കിലും. സമീപദിവസങ്ങളിൽ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു.ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യ, ഒരു മകൾ, മകളുടെ രണ്ട് മക്കൾ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന് കണ്ടെത്തിയിരുന്നു.