വെഞ്ഞാറമൂട്: വെള്ളുമണ്ണടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അമ്പതോളം റബർ ഷീറ്റുകളും തടികളും കത്തിനശിച്ചു. മേലേ കുറ്റിമൂട് അൽഹുദയിൽ അൽഫിദയുടെ വീട്ടിൽ ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. രണ്ടാമത്തെ നിലയിൽ നിന്നും പുക പടർന്നതോടെയാണ് തീപിടിത്തത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ നസീർ, ഗൈഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, ഫയർ ഓഫീസർമാരായ അരുൺ മോഹൻ, സന്തോഷ്, നിശാന്ത് എന്നിവർക്കൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്