ബിസിനസുകാരനെ ഹണിട്രാപ്പിലൂടെ കാറും പണവും തട്ടിയെടുത്തു

0
251

കൊച്ചിയിൽ നഗ്നചിത്രം പകർത്തി പണം തട്ടിയ കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സുഹൃത്തും പിടിയിലായി. നഗ്നചിത്രം പകർത്തി ഹണിട്രാപ്പ് വഴി ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടിയ കേസിലാണ് യുവതി അടക്കം രണ്ടുപേർ പിടിയിലായത്.

പ്രമുഖ ബിസിനസുകാരനെ വീട്ടിൽ വിളിച്ചുവരുത്തി കുടുക്കിയ ശേഷം നഗ്നനാക്കി ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി റെൻജീഷുമാണ് അറസ്റ്റിലായത്. ബിസിനസ്സുകാരനിൽ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈൽ ഫോണുകളും സംഘം തട്ടിയെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്