പതിനൊന്നുവയസുകാരി പെൺകുട്ടിയെ അപ്പാർട്ടുമെന്രിലെ ജീവനക്കാർ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു. ആളൊഴിഞ്ഞ ടെറസിലേക്കും, ലിഫ്റ്റ് മുറിയിലേക്കും മുത്തച്ഛനെപോലെ കരുതിയവരുടെ ഒപ്പം പോയത് ഗെയിമിനു വേണ്ടിയാന്ന് കരുതി. കുട്ടിയുടെ മൊഴിയും സാഹചര്യതെളിവുകളും കണക്കിലെടുത്ത് നാല് പ്രതികൾക്ക് മരണം വരെ തടവും, 15 പേർക്ക് ജയിൽ ശിക്ഷയും പ്രത്യേക കോടതി വിധിച്ചു.
ചൈന്നെ അയനാവരത്തെ അപ്പാർട്ട്മെന്റിലാണ് സംഭവം. കേൾവി പ്രശ്നമുള്ള പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ, തോട്ടപണിക്കാർ, ഇലക്രീഷൻ തുടങ്ങിയവരാണ് പ്രതികൾ. 56 വയസുള്ള രവികുമാറാണ് പ്രധാന പ്രതി. പ്രതികൾ തന്നെ പലപ്പോലും ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വിളിച്ചുകൊണ്ടു പോയത് ഗെയിമിനു വേണ്ടിയാണെന്ന് കരുതി എന്നാണ് കുട്ടിയുടെ മൊഴി.
2018 ജൂലായിലാണ് പീഡന വിവരം പുറത്തറിയുന്നത്. ലിഫ്റ്റിൽ ജീവനക്കാരൻ കുട്ടിയെ അനാവിശ്യമായി സ്പർശിക്കുന്നത് കണ്ട സഹോദരി ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്ത് വരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി അപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ചെറിയ പ്രായം തൊട്ടേ കാണുന്നവരായതിനാൽ കുട്ടി ഇവരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. കുട്ടി സ്കൂളിൽ നിന്നും മടങ്ങിയെത്തി സൈക്കിൾ ചവിട്ടാൻ അപ്പാർട്ട്മെന്റ് പരിസരത്ത് ഇറങ്ങുമ്പോഴായിരുന്നു പീഡനം. പ്രതിയായ രവി ഗെയിമെന്നു പറഞ്ഞാണ് ആദ്യമായി കൂട്ടിക്കൊണ്ടു പോയതെന്നു കുട്ടി കോടതിയിൽ പറഞ്ഞു.
ജഡ്ജിയുടെ മുഖത്ത് പോലും നോക്കാതെയാണ് മനസുമരവിപ്പിക്കുന്ന ലൈംഗിക പീഡനകഥ പെൺകുട്ടി വിവരിച്ചത്. ആദ്യ പീഡനത്തിനു ശേഷം പെൺകുട്ടി സംഭവം വീട്ടിൽ പറയുന്നുണ്ടോ എന്ന് നിരീക്ഷിച്ച പ്രതിയായ രവി ഇല്ല എന്നുറപ്പായതോടെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതികളിൽ ഓരോരുത്തരും ഇതേരീതി പിന്തുടർന്നു. കൂട്ടുകാരണെന്നു കരുതിയവരുടെ സ്പർശനങ്ങൾ അതിരുവിട്ടപ്പോഴും ഗെയിമാണന്നാണ് കുട്ടി തെറ്റിധരിച്ചത്.
തുടയിലും അടിവയറ്റിലും വേദനയുണ്ടെന്ന് പെൺകുട്ടി വീട്ടൽ പറഞ്ഞെങ്കിലും ഋതുമതി ആയതിനാലാവാമെന്ന് വീട്ടുകാർ കരുതി. പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരാൾ ചെയ്ത കുറ്റം വിവരിക്കാൻ കഴിയാഞ്ഞതിനാൽ കോടതി തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടു