ആലംകോട്-കിളിമാനൂര്‍ റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ (25 ഫെബ്രുവരി) ഫെബ്രുവരി 29 വരെ ആലംകോട് മുതല്‍ നഗരൂര്‍ വരെ പൂര്‍ണമായും ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പി.ഡബ്യു.ഡി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ആലംകോട് നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാത്തമ്പറമ്പ്-നെടുമ്പറമ്പ്-നഗരൂര്‍ വഴി കിളിമാനൂരേക്ക് പോകണം. കിളിമാനൂര്‍ നിന്നും ആലംകോടേക്ക് പോകുന്ന വാഹനങ്ങളും ഇതേ റോഡ് തന്നെ ഉപയോഗിക്കണമെന്നും അറിയിപ്പില്‍ പറയുന്നു