തിരുവനന്തപുരം നഗരസഭയിലെ പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സ്ഥാപിച്ച പഞ്ചിംങ് മെഷീന്റെയും , സിസിടിവി ക്യാമറകളുടെയും ഉദ്ഘാടനം നഗരസഭയിൽ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു . മേയർ കെ . ശ്രീകുമാർ അധ്യക്ഷനായി . 10 പഞ്ചിംങ് മെഷീനുകളാണ് നഗരസഭയുടെ മെയിൻ ഓഫീസിൽ സജ്ജമാക്കിയിട്ടുള്ളത് . മെയിൻ ഓഫീസിൽ സ്ഥാപിച്ച 140 ക്യാമറകളും പ്രവർത്തനക്ഷമമായി . നഗരസഭയുടെ സോണൽ , സർക്കിൾ ഓഫീസുകളിൽ കൂടി സ്ഥാപിക്കുന്ന 20 പഞ്ചിംങ് മെഷീനുകളും 52 ക്യാമറകളും മാർച്ച് 4 നകം പ്രവർത്തനക്ഷമമാവുമെന്ന് മേയർ അറിയിച്ചു . – ഡെപ്യൂട്ടി മേയർ അഡ്വ : രാഖി രവികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ പി . ബാബു , പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് . പുഷ്പലത , നഗരാസൂത്രണകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. എസ് സിന്ധു , ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. ബിനു, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി.സുരേഷ് , ജോയ്സ്.പി, വി.ആർ.വിജയകുമാർ , രാജേഷ് കുമാർ.പി, മുഷാദ്.എ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ഡെപ്യൂട്ടി സെക്രട്ടറി ഡി . ശ്രീകുമാരി യോഗത്തിന് നന്ദി രേഖപ്പെടുത്തി