നോർക്ക റൂട്ട്‌സും കുവൈറ്റ് നാഷണൽ ഗാർഡും കൈകോർക്കുന്നു.

നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി നോർക്ക റൂട്ട്‌സും കുവൈറ്റിലെ സായുധസേനയുമായി കരാറിൽ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈറ്റിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി കരാറിൽ ഒപ്പുവയ്ക്കുന്നത്.

കുവൈറ്റ് സായുധസേന മെഡിക്കൽ വിഭാഗത്തിലെ വിവിധ തസ്തിക കളിലേയ്ക്ക് ഇന്ത്യയിൽ നിന്നും നോർക്ക റൂട്ടസ് മുഖാന്തിരം നിയമനങ്ങൾ നടത്തുന്നതിനാണ് കരാറായത്. ഇത് സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും, റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരിയും 2019 സെപ്തംബറിൽ കുവൈറ്റ് നാഷണൽ ഗാർഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

പ്രസ്തുത റിക്രൂട്ട്‌മെന്റിന്റെ ആദ്യപടിയായി വിദഗ്ദ്ധ ഡോക്ടർമാരുടെ നിയമനം ഉടൻ നടക്കും. ഇന്റേണൽ മെഡിസിൻ, ജനറൽ സർജ്ജറി, കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബിരുദാനന്തര ബിരുദത്തിനുശേഷം 5 വർഷ പ്രവ്യർത്തി പരിചയമുള്ള 30 നും 40 നും മദ്ധ്യേ പ്രായമുള്ള പുരുഷ•ാർക്കാണ് അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തിൽ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. അപേക്ഷ സമർപ്പിക്കു ന്നതിനും കുടുതൽ വിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കുകയോ, ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അവസാന തീയതി 2020 ഫെബ്രുവരി 29.

Latest

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

ചിറയിൻകീഴ് വൻ ലഹരി മരുന്ന് വേട്ട.വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍.

ചിറയിൻകീഴ് മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍...

നവവധു തൂങ്ങിമരിച്ച സംഭവം…ഭർത്താവിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ...

കല്ലാർ അപകട തീരങ്ങളിൽ ഇനി സ്ഥിരം സുരക്ഷാ സംവിധാനം, 42.48 ലക്ഷത്തിന്റെ സുരക്ഷാവേലി സ്ഥാപിച്ചു

വാമനപുരം നദിയുടെ ഉപനദിയായ കല്ലാർ നദിയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും നദിയുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!