വർക്കലയിൽ അനധികൃത റിസോർട്ട് നഗരസഭ പൊളിച്ചു മാറ്റി.

തീരപരിപാലന നിയമങ്ങളും കെട്ടിട നിർമ്മാണച്ചടങ്ങളും ലംഘിച്ച പാപനാശം കുന്നിൽ നിർമ്മാണത്തിലിരുന്ന അനധികൃത റിസോർട്ട് നഗരസഭ അധികൃതർ പൊളിച്ചുനീക്കി. വിനോദസഞ്ചാരകേന്ദ്രമായ പെരുങ്കുളം, ചുടുകാട് ലെയിനിലെ ബാംബൂ റിസോർട്ടിന്റെ നിർമ്മാണിലിരുന്ന ഇരുനില കെട്ടിടമാണ് പൊളിച്ചു നീക്കിയത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച് നടപടി വൈകിട്ട് 4ഓടെയാണ് അവസാനിച്ചത്. കെട്ടിടത്തിന്റെ ഒന്നാംനില നേരത്തെ നിർമ്മിച്ചതായിരുന്നു. രണ്ടാംനിലയുടെ നിർമ്മാണം നടക്കുന്നതിനിടെയാണ് നഗരസഭ റിസോർട്ട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത് കെട്ടിടം ഉടമ ഹിയറിംഗിനെത്തിയെങ്കിലും വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് കൺഫർമേഷൻ ഓർഡർ നൽകി. ഇതിനിടെ കെട്ടിടം ഉടമ വീണ്ടും നിർമ്മാണം നടത്തിയതിനെ തുടർന്ന് നഗരസഭ വെക്കേഷൻ നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെ നോട്ടീസിന്റെ സമയപരിധി തീർന്നതിനെ തുടർന്നാണ് നഗരസഭാധികൃതർ റിസോർട്ട് കെട്ടിടങ്ങൾ പൊളിച്ചത്. കുന്നിന്റെ അഗ്രഭാഗായി നിർമ്മിച്ച പില്ലറുകൾ ജെ.സി.ബിക്ക് കടന്നുചെല്ലാൻ കഴിയാത്തിടത്താണ്. തത്കാലം അതിൽ തുടർനിർമ്മാണം നടത്താൻ കഴിയാത്ത നിലയിൽ പില്ലറുകൾക്ക് ബലക്ഷയവും വരുത്തിയിട്ടുണ്ട്. നഗരസഭ സെക്രട്ടറി സജിയുടെ നേതൃത്വത്തിലാണ് നഗരസഭ അധികൃതർ സ്ഥലത്തെത്തിയത്. ഇവർക്ക് പൊലീസ് സംരക്ഷണവും ഉണ്ടായിരുന്നു

Latest

ആറ്റിങ്ങൽ സ്വദേശി തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു.

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരണപ്പെട്ടത്...

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ്...

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!