സി.എ.ജി റിപ്പോർട്ടിൽ വെളിപ്പെടുത്തിയ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സി.എ.ജി റിപ്പോർട്ട് മാധ്യമങ്ങളിൽ വന്നതിനെതിനെ കുറിച്ചു അന്വേഷിക്കാൻ ഗവ. ഉത്തരവിട്ടതിൽ പ്രതിഷേധിച്ച് മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി ഡിജിപി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പോലീസ് വിഭാഗത്തിന്റെ നവീകരണത്തിനായി നൽകിയ തുകകൾ വകമാറ്റി ചിലവഴിക്കുകയും കൊട്ടേഷനുകളോ ടെന്ററുകളോ ഇല്ലാതെ അഴിമതിയുലൂടെ ഇഷ്ടകാർക്ക് കരാർ നൽകിയതിലൂടെ വൻതുകയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ.ലത്തീഫ് പറഞ്ഞു. സി.എ.ജി വെളിപ്പെടുത്തിയ അഴിമതി വാർത്ത മാധ്യമങ്ങളിൽ വന്നതിനെതിനെ കുറിച്ചു ആഭ്യന്തര ജോയിന്റ് സെക്രട്ടറി അന്വേഷണ ഉത്തരവ് നൽകിയതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് എം.എ.ലത്തീഫ് പറഞ്ഞു
മാർച്ചും ധർണയും എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. എച്ച്. പി ഷാജി, കെ.എസ്. അജിത്കുമാർ, കൃഷ്ണകുമാർ, ഹാഷിം, ശ്രീകണ്ഠൻ, മോഹനന്,സിയാം, സഞ്ജു, ഷെറിൻ, രാജു എന്നിവർ പ്രസംഗിച്ചു.