ഭാഷാ പണ്ഡിതനും കവിയും അദ്ധ്യാപകനുമായിരുന്ന ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസായിരുന്നു. കുറച്ച് കാലങ്ങളായി വാർധക്യസഹജമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു.മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ പുതുശ്ശേരി സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി. മലയാളത്തിന് ശ്രേഷ്ഠ പദവി നൽകാൻ മുൻ പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു പുതുശേരി രാമചന്ദ്രൻ. എഴുത്തച്ചൻ പുരസ്കാരം, ഉള്ളൂർ അവാർഡ്, കുമാരനാശാൻ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്