കൊറോണ :വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ ഇളവ്

0
311

കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍ പട്ടിക പുതുക്കലില്‍ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ ഇളവ് നല്‍കി. അപേക്ഷകനായ വോട്ടര്‍ നേരിട്ട് ഹാജരാകണ്ട. നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികിയില്‍ പേരുചേര്‍ക്കാന്‍ തടസ്സവാദങ്ങള്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ഹിയറിങ് ഒഴിവാക്കി. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് ഇളവ് അനുവദിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനോ തിരുത്തലിനോ അപേക്ഷ നല്‍കിയവര്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷന്‍ കൂടി അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.