കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് 30 സംസ്ഥാനങ്ങളിലെ 548 ജില്ലകൾ പരിപൂർണ അടച്ചുപൂട്ടലിലേക്ക്. കേന്ദ്രഭരണ പ്രദേശങ്ങളിലടക്കം ഇന്ത്യൽ 492 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് പത്താമത്തെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലുമടക്കം അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ച 492 പേരിൽ 75 പേർക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. മണിപ്പൂരിൽ കൊറോണ വെെറസ് സ്ഥിരീകരിച്ച ആദ്യകേസ് റിപ്പോർട്ട് ചെയ്തു. യു.കെയിൽ നിന്നും എത്തിയ 23കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
പശ്ചിമ ബംഗാളിലും ഹിമാചല്‍ പ്രദേശിലും തിങ്കളാഴ്ച ഓരോ മരണങ്ങളുണ്ടായി.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ആഭ്യന്തര വിമാന സർവീസുകളടക്കം കേന്ദ്രം കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഹരിയാന, ബിഹാര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാന്‍ഡ്, മണിപ്പുര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ പരിപൂര്‍ണമായി അടച്ചു.നിലവില്‍ സിക്കിമിലും മിസോറാമിലും മാത്രമാണ് നിയന്ത്രണങ്ങള്‍ ഇതുവരെ ഏര്‍പ്പെടുത്താത്ത പ്രദേശങ്ങള്‍